Message For All Artist Applying For Casting Calls

സിനിമയിൽ അഭിനയിക്കാനായി അവസരം തേടി നടക്കുന്നവർക്ക് വേണ്ടി*

 സുഹൃത്തുക്കളെ ചാൻസ് എപ്പോഴും ചോദിച്ചു നടന്ന  എനിക്ക് കുറച്ച് കാര്യങ്ങൾ പറയണമെന്ന് തോന്നി

അഭിനയ മോഹവുമായി നടക്കുന്നവരെ രണ്ടായി തിരിക്കാം 

1. അഭിനയിക്കാൻ കഴിവുണ്ട് പക്ഷെ അവസരങ്ങൾ കിട്ടുന്നില്ല

2 . അഭിനയിക്കാൻ കഴിവില്ല എങ്കിലും ചാൻസ് ചോദിച്ച് നടക്കുന്നു.

ഈ രണ്ട് കാറ്റഗറിയിൽ പെടുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളു. ചാൻസ് ചോദിച്ച് നടന്നാൽ ഒരിക്കലും കിട്ടില്ല അത് സത്യമാണ്. പണ്ട് കുറച്ചൊക്കെ സാധ്യമായിരുന്നു ഇപ്പോ അത് കുറച്ച് ബുദ്ധിമുട്ടാണ് . 

നിങ്ങൾ ചെയ്യേണ്ടത് അല്ലെങ്കിൽ ഞാൻ ചെയ്തത് 

1. കാസ്റ്റിംഗ് കാൾസ് പോസ്റ്റ് ചെയ്യുന്ന ഇൻസ്റ്റഗ്രാം, Facebook പേജുകൾ ഫോളോ ചെയ്യുക

2. നിങ്ങൾക്ക് അനുയോജ്യമായ എല്ലാ കാസ്റ്റിംഗ് കാൾസും അപേക്ഷിക്കുക 

3. കാസ്റ്റിംഗ് കാൾസ് അപേക്ഷിക്കാനായി ഇവ തയ്യാറാക്കി വയ്ക്കുക

I.  നിങ്ങളുടെ 3 സാധാരണ ഫിൽറ്റർ ഒന്നും ഉപയോഗിക്കാത്ത ഫോട്ടോ

II.  നിങ്ങളുടെ ആക്ടിംഗ് എക്സ്പീരിയൻസ് വിവരിക്കുന്ന ബയോഡാറ്റ 

III.  നിങ്ങൾ അഭിനയിച്ച ഏതെങ്കിലും ഒരു വിഡിയോ (സ്വന്തമായി ചെയ്തതോ (performance video) അല്ലെങ്കിൽ ഏതെങ്കിലും വർക്ക് ചെയ്ത വിഡിയോയൊ ) 

IV. Self introduction വിഡിയോ ഇതിൽ എല്ലാമോ അല്ലെങ്കിൽ ഏതെങ്കിലുമോ ആയിരിക്കും കാസ്റ്റിംഗ് കാൾന് ചോദിക്കുക

4. കാസ്റ്റിംഗ് കാൾസ് അപേക്ഷിച്ചിട്ട് ആരും വിളിക്കുന്നില്ലെങ്കിലും ശ്രമം തുടരുക ഒരു നാൾ ഉറപ്പായും വിളിക്കും

5. ചിലപ്പോൾ വിളിക്കാത്തത് നമ്മുടെ self ഇൻട്രോ വിഡിയോ, ആക്ടിംഗ് വിഡിയോ അവർക്ക് ഇഷ്ടപ്പെടാത്തതാവാം അതിന് നിങ്ങൾ നല്ല ഏതെങ്കിലും ആക്ടിംഗ് വർക്ക്ഷോപ്പിൽ പങ്കെടുത്ത് നിങ്ങളുടെ acting skill ഇംപ്രൂവ് ചെയ്യുക …. 

ആക്ടിംഗ് സ്‌കിൽ improve ചെയ്യുന്നതോടൊപ്പം കാസ്റ്റിംഗ് calls apply ചെയ്യുന്നത് തുടരുകയും വേണം….. 

ഉറപ്പായും ചെറിയ അവസരങ്ങൾ നിങ്ങളെ ആദ്യം തേടിയെത്തും ആ അവസരത്തിൽ അഭിനയിച്ച വിഡിയോസ്  ഓഡിഷൻസിനും, കാസ്റ്റിംഗ് directorsനും നമ്മളിപ്പോൾ ചാൻസ് തേടി പുറകെ നടന്ന അവർക്കും അയച്ചു കൊടുക്കുക ….. അവരതിൽ impressed ആയാൽ ഉറപ്പായും നിങ്ങൾക്കും കുറച്ച് കൂടിയ ഉയർന്ന അവസരങ്ങൾ വന്ന് ചേരുകയും ചെയ്യും ……

വീട്ടിൽ നിന്നോ, റീൽസ് എടുക്കുമ്പോലെയോ അത്ര ഈസി അല്ല professional ആയ ആക്ടേഴ്സിൻ്റെ മുന്നിൽ നിന്ന്, ക്യാമറ,  ലൈറ്റ്സ്, മറ്റ് സഹായികൾ ഇവരുടെ എല്ലാം മുന്നിൽ നിന്ന് Director action പറയുമ്പോൾ ഡയലോഗ് മറക്കാതെ expression വിടാതെ അഭിനയിക്കുക എന്ന് പറയുന്നത് .  ഉദാഹരണം പറഞ്ഞാൽ വിളയിൽ കിടന്ന് ക്രിക്കറ്റ് കളിക്കുമ്പോലെ അല്ല IPL കളിക്കുന്നത്. അതിന് നമ്മൾ professional ആയി തയ്യാറെടുക്കണം. അത് പോലെ ആക്ടിംഗിനും നിങ്ങൾ വളരെയധികം പരിശ്രമിക്കണം profesional ആയി സമീപിക്കണം. 

പ്രാക്ടീസ് ഇല്ലാതെ ഒരു അവസരം കിട്ടുമ്പോൾ ഡയലോഗും മറന്ന്, അഭിനയവും ഇല്ലാതെ ആകെ പെട്ടു പോകുന്ന ഒരു പാട് പേർ ഉണ്ട്. 

So സിനിമയിൽ അഭിനയിക്കാൻ സ്വന്തം കഴിവുകളെ പ്രാക്ടീസിലൂടെ ഉയർത്തിയെടുക്കുക, നിരന്തരം പരിശ്രമിക്കുക ഇതൊന്നും ചെയ്യാതെ വെറുതെ ചാൻസ് തേടി ആരെയും പുറകെ നടക്കാതെ, കാശ് തന്നാൽ അഭിനയിപ്പിക്കാം എന്നുള്ള ചതിക്കുഴികളിൽ വിഴാതെ, സ്വന്തം കഴിവ് കൊണ്ട് അവസരങ്ങളെ എത്തിപ്പിടിക്കാൻ നിങ്ങൾക്കെല്ലാം കഴിയട്ടെ എന്ന് ആശംസിക്കുന്നു…

Leave a Reply

Your email address will not be published. Required fields are marked *

Back to top button